28 November Thursday
നൽകുന്നത്‌ 40,000 സൗജന്യ കിറ്റുകൾ

ഓണം കളറാക്കാൻ കിറ്റ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

പൊന്നോണ കിറ്റ്... 
റേഷൻകടവഴി സംസ്ഥാന സർക്കാർ നൽകുന്ന ഓണകിറ്റ് വാങ്ങി മടങ്ങുന്ന 
എഴുപതുകാരിയായ എച്ച്‌ ജമീല

സ്വന്തം ലേഖിക
ആലപ്പുഴ
‘വല്യ കാര്യമല്ലേ ഇത്‌, ഓണത്തിന്‌ സുഖമായി ഭക്ഷണം കഴിക്കാലോ. ഇത്‌ തരുന്നത്‌ നമ്മുടെ സർക്കാരല്ലേ’ –-  ഇത്തവണത്തെ സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ്‌ നോക്കി ജമീലാത്ത പറഞ്ഞു. വെള്ളക്കിണർ കിഴക്കിലെ 33–-ാം റേഷൻ കടയിൽനിന്ന്‌ സൗജന്യ കിറ്റും വാങ്ങി 14 സാധനങ്ങളുമുണ്ടെന്ന്‌ എണ്ണി ഉറപ്പും വരുത്തിയാണ്‌ വീട്ടിലേക്കുള്ള മടക്കം.  
ആശുപത്രിയിലെത്തിയ ശേഷമാണ്‌ 70കാരിയായ എച്ച്‌ ജമീല കിറ്റ്‌ വാങ്ങാനെത്തിയത്‌.  മക്കളുടെ കൂടെ മണ്ണഞ്ചേരിയിലാണ്‌ താമസമെങ്കിലും വെള്ളക്കിണറിലെ തൈപറമ്പാണ്‌ റേഷൻ കാർഡിലെ വിലാസം. 
ജില്ലയിലെ എഎവൈ കാർഡുടമകൾക്കും എൻപിഐ കാർഡുടമകൾക്കുമാണ്‌ തിങ്കളാഴ്ച മുതൽ സൗജന്യകിറ്റ്‌ നൽകിത്തുടങ്ങിയത്‌. സപ്ലൈകോ റേഷൻ കടകൾ വഴിയാണ്‌ വിതരണം. ജില്ലയിൽ 38,901 മഞ്ഞ കാർഡുകളാണുള്ളത്‌. ക്ഷേമസ്ഥാപനങ്ങളിൽ 1090 റേഷൻകാർഡുമുണ്ട്‌. 40,000 കിറ്റുകളാണ്‌ ആകെ വിതരണംചെയ്യുക. 
‘ഓണത്തിന്‌ ഇത്രയും സാധനങ്ങൾ വാങ്ങണേൽ എത്രയാ കാശ്‌ വേണ്ടത്‌. ഇതിപ്പോ എല്ലാം സൗജന്യമല്ലേ... എങ്ങനെയാ സർക്കാരിന്‌ നന്ദി പറയാതിരിക്കുക’ കിറ്റ്‌ വാങ്ങാനെത്തിയ വെള്ളക്കിണർ തൈപറമ്പിൽ യു ഇസ്‌മായിൽ പറയുന്നു. 
 555.50 രൂപയുടെ സാധനങ്ങൾ അടങ്ങിയ കിറ്റാണ്‌ എഎവൈ കാർഡുടമകൾക്കും എൻപിഐ കാർഡുടമകൾക്കും നൽകുക.  
 
കിറ്റിൽ  
ഇതൊക്കെ 
ശബരി തേയില 100 ഗ്രാം (28 രൂപ), സപ്ലൈകോ ചെറുപയർ പരിപ്പ്‌ 250 ഗ്രാം (35 രൂപ), മിൽമ സേമിയ പായസം മിക്‌സ്‌ 250 ഗ്രാം (56 രൂപ), മിൽമ നെയ്യ്‌ 50 എംഎൽ (41 രൂപ), അണ്ടിപ്പരിപ്പ്‌ 50 ഗ്രാം (50 രൂപ), കേരജെം വെളിച്ചെണ്ണ 500 എംഎൽ (90 രൂപ),  ശബരി സാമ്പാർ പൊടി 100 ഗ്രാം (41 രൂപ), ശബരി മുളകുപൊടി 100 ഗ്രാം (24 രൂപ), ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം (27 രൂപ), ശബരി മല്ലിപ്പൊടി 100 ഗ്രാം (17 രൂപ),  സപ്ലൈകോ ചെറുപയർ 500 ഗ്രാം (68 രൂപ), സപ്ലൈകോ തുവരപരിപ്പ്‌ 250 ഗ്രാം (49), സാഗർസന്ത്‌ ഉപ്പ്‌ ഒരു കിലോ (13.50 രൂപ), തുണിസഞ്ചി (16 രൂപ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top