23 December Monday

പൂർവ അധ്യാപക – വിദ്യാർഥി സംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളിലെ പൂർവ അധ്യാപക – വിദ്യാർഥി സംഗമം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യുന്നു

ചേർത്തല
ശതാബ്ദി ആഘോഷിക്കുന്ന കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂളിലെ പൂർവ അധ്യാപക–വിദ്യാർഥി സംഗമം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്‌തു. സ്‌കൂൾ മാനേജർ ടി പ്രസന്നകുമാർ അധ്യക്ഷനായി. മുൻ പ്രഥമാധ്യാപകൻ സി പി സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം സെക്രട്ടറി പി കെ ധനേശൻ, പൂർവ വിദ്യാർഥികളായ റിട്ട. പ്രഥമാധ്യാപിക കെ ചന്ദ്രമതി, കഥാകൃത്ത് കെ എ സെബാസ്റ്റ്യൻ, ലെഫ്‌റ്റനന്റ് കേണൽ പ്രകാശൻ, എഴുത്തുകാരൻ ടി വി ഹരികുമാർ, മുൻ അധ്യാപകൻ കെ കെ ഗോപി, ദേവസ്വം ട്രഷറർ സ്വാമിനാഥൻ ചള്ളിയിൽ, മുരുകൻ പെരക്കൻ, ഷാജി അമ്പലത്തുങ്കൽ, സഞ്ജു പോക്കാട് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ എം അജിത സ്വാഗതവും സ്‌കൂൾ കമ്മിറ്റി അംഗം ബിനു പുതിയായിവെളി നന്ദിയുംപറഞ്ഞു. 22ന് വിളംബര ഘോഷയാത്രയും 26ന് സാംസ്‌കാരിക സമ്മേളനവും നടക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top