21 November Thursday

കെജിഎൻഎ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ അതിക്രമം കാണിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ കെജിഎന്‍എ സംഘടിപ്പിച്ച ധർണ സംസ്ഥാന സെക്രട്ടറി എൽ ദീപ ഉദ്ഘാടനംചെയ്യുന്നു

 

ആലപ്പുഴ
സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ അതിക്രമം കാണിച്ചവരെ   ഉടൻ അറസ്റ്റുചെയ്യണമെന്ന്‌ കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെജിഎൻഎ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നവംബർ രണ്ടിനാണ്‌ സംഭവം. 
 ഷിജു വിശ്വനാഥ് എന്നയാൾ അതിക്രമിച്ചു കയറി നഴ്സസ് സ്റ്റേഷനിലെ അലമാര തുറന്ന്‌ വീഡിയോ പകർത്തി. അധികൃതർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് , നാലിന്‌ അഡ്മിറ്റായ കുട്ടിയെ പലതവണ കാനുല ഇടാൻ ശ്രമിച്ചെന്ന് ആരോപിച്ച്‌  ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സിങ്‌ ഓഫീസർമാരോട് നിഖിതയും രാത്രി 11ന്‌ ആശുപത്രിയിൽ പ്രവേശിച്ച്‌ ഷിജു വിശ്വനാഥും അതിക്രമം കാണിക്കുകയായിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകി. 
 ശിക്ഷിക്കപ്പെടും എന്നറിഞ്ഞ പ്രതികൾ നഴ്സിങ്‌ സമൂഹത്തെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നുണകൾ പ്രചരിപ്പിക്കുകയാണ്. പ്രതികളെ ഇതുവരെ അറസ്റ്റുചെയ്‌തിട്ടില്ല. നടപടി വൈകിയാൽ ജില്ലയൊട്ടാകെ സമരം വ്യാപിപ്പിക്കുമെന്നും കെജിഎൻഎ  അറിയിച്ചു.
ആശുപത്രി അങ്കണത്തിൽ  ധർണ കെജിഎൻഎ സംസ്ഥാന സെക്രട്ടറി എൽ ദീപ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എ ഡി സുമോൾ അധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൽ ഷീനാലാൽ, സി സി മായ, ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, എ ആർ ലീനാമോൾ, ബിസ്‌മി അസീസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top