22 December Sunday

കെഎസ്ടിഎ ജില്ലാ സമ്മേളനം; സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം 
ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു

ചെങ്ങന്നൂർ
ഡിസംബർ 14, 15 തീയതികളിൽ ചെങ്ങന്നൂർ ടൗണിൽ നടക്കുന്ന കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം ജി ഹരിശങ്കർ സംഘാടക സമിതി യോഗം ഉദ്ഘാടനംചെയ്തു. ചെങ്ങന്നൂർ ബിആർസിയിൽ നടന്ന യോഗത്തിൽ ജില്ല പ്രസിഡന്റ്‌ ജോസഫ് മാത്യു അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ജെയിംസ് ശമുവേൽ, കെഎസ്ടിഎ ജില്ല സെക്രട്ടറി പി ഡി ജോഷി, ജി വിവേക്, സി ജ്യോതികുമാർ, എസ് സത്യജ്യോതി, വി അനിത, ജി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം ശശികുമാർ (ചെയർമാൻ), കെ ബൈജു (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top