27 December Friday

ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

ആം റസ്‌ലിങ്‌ അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പഞ്ചഗുസ്തി 
മത്സരം ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മയും 
ഡിവൈഎസ്‌പി മധു ബാബുവും പഞ്ചപിടിച്ച് ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
ആം റസ്‌ലിങ്‌ അസോസിയേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന 28- –-ാമത് ജില്ലാ പഞ്ചഗുസ്തി ചാമ്പ്യൻഷിപ് ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു.  ആം റസ്‌ലിങ്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ എസ് അഷ്റഫ് അധ്യക്ഷനായി. ഡിവൈഎസ്‌പി എം ആർ മധുബാബു മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി സലീഷ് കുമാർ,  മുനിസിപ്പൽ കൗൺസിലർ സിമി ഷാഫി ഖാൻ, സ്‌പോർട്സ് കൗൺസിൽ ഒബ്സർവർ കുര്യൻ ജെയിംസ്, ജില്ലാ ഭാരവാഹികളായ ടി എൻ വിജയപ്പൻ, എസ് ജയൻ, റമീസ് കാസിം എന്നിവർ സംസാരിച്ചു. 300ലധികം പേർ  മത്സരത്തിൽ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top