ആലപ്പുഴ
കേരള ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ 23, 24 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ചിത്രകല ക്യാമ്പ് "മഴയെ 24’ന് മുന്നോടിയായി "മഴയെത്തും മുൻപേ’ വിളംബര ചിത്രരചന സംഘടിപ്പിച്ചു. കയർഫെഡ് പ്രസിഡന്റ് ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പാർഥസാരഥി വർമ അധ്യക്ഷനായി. മുഹമ്മദൻസ് സ്കൂളിന്റെ മതിലിൽ ആലപ്പുഴയുടെ സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന വള്ളംകളിയുമായി ബന്ധപ്പെട്ട ചിത്രം വരച്ചായിരുന്നു തുടക്കം.
സെക്രട്ടറി രാജീവ് കെ സി പോൾ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഹണി ഹർഷൻ, ഷീബ ജോഷി, കെ എസ് വിജയൻ, സി ടി അജയകുമാർ, സുമ നടേശൻ, വിജി മുരളീധരൻ, അൻവർ പല്ലന തുടങ്ങി ഇരുപത്തിയഞ്ചിലധികം കലാകാരൻമാർ പങ്കെടുത്തു.
ആലപ്പുഴ കോൺവന്റ് സ്ക്വയറിലെ കർമസദൻ പാസ്റ്ററൽ സെന്ററിലാണ് ചിത്രകല ക്യാമ്പ് . 500-ലധികം ചിത്രകാരൻമാർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..