23 December Monday

പള്ളാത്തുരുത്തി പാലം: 
നിർമാണം പാതി പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Nov 10, 2024

എ സി റോഡ് നവീകരണത്തിന്റെ ഭാഗമായി പള്ളാത്തുരുത്തി പാലത്തിന് സമാന്തരമായി നിർമിക്കുന്ന 
പുതിയ പാലത്തിന്റെ ജോലികൾ പുരോഗമിക്കുന്നു

ആലപ്പുഴ
എ സി റോഡിൽ പള്ളാത്തുരുത്തി പാലം നിർമാണം 50 ശതമാനം പൂർത്തിയായി. നിർമാണം പൂർത്തിയാകുന്നതോടെ ഓരോപാലത്തിലുടെയും ഒരു ദിശയിലേക്ക്‌ യാത്ര സാധ്യമാകുന്ന രീതിയിൽ ക്രമീകരിക്കും.  നടപ്പാതയുടെ ജോലികൾ ബാക്കിയാണ്‌. വാട്ടർ അതോറിറ്റിയുടെ ജോലി തീരുന്ന മുറയ്ക്ക്‌ ഇവ പൂർത്തിയാക്കും. 
ഗർഡറുകൾ സ്ഥാപിക്കുന്നതിനായുള്ള എൻഗർഡറുകൾ വയ്‌ക്കുന്നത്‌  പുരോഗമിക്കുകയാണ്‌. ആറ്‌ മാസത്തിനുള്ളിൽ ഗർഡർ സ്ഥാപിക്കലും ഒമ്പത്‌ മുതൽ 10 മാസത്തിനുള്ളിൽ പാലം നിർമാണവും പൂർത്തിയാക്കാനാകുമെന്ന്‌ നിർമാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ്‌ കോ–-ഓപറേറ്റീവ്‌ സൊസൈറ്റി അധികൃതർ അറിയിച്ചു. വലിയഴീക്കൽ പാലത്തിന്‌ സമാനമായി സിംഗിൾ ആർച്ച്‌ രൂപത്തിൽ "ബോ സ്ട്രിങ്' പാലമായാണ്‌ പള്ളാത്തുരുത്തി പാലവും നിർമിക്കുന്നത്‌. ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജനുവരി 12 വരെ രണ്ടുമാസത്തേക്ക് പാലത്തിന്‌ കീഴിൽ വലിയ ബോട്ടുകളുടെ ഗതാഗതം നിരോധിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top