21 December Saturday

കരുണ ചിത്രപ്രദർശനം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024

ആലപ്പുഴ ലളിതകല അക്കാദമി ഗാലറിയിൽ കരുണ ചിത്രപ്രദർശനം ഒരുക്കിയ ചിത്രകാരന്മാർ ചിത്രങ്ങൾക്കൊപ്പം

 ആലപ്പുഴ 

മഹാകവി കുമാരനാശാന്റെ കൃതികളെ ആസ്‌പദമാക്കി പ്രമുഖ ചിത്രകാരന്മാർ വരച്ച ചിത്രങ്ങളുടെ പ്രദർശനം ആലപ്പുഴ ലളിതകല അക്കാദമി ഗാലറിയിൽ ആരംഭിച്ചു. 11 വരെയാണ്‌ പ്രദർശനം. ഹരിപ്പാട് മുട്ടം നേതാജി സാമൂഹ്യ സാംസ്‌കാരിക പഠന കേന്ദ്രത്തിൽ സെപ്‌തംബർ 28, 29 തീയതികളിൽ കുമാരനാശാൻ ചരമ ശതാബ്ദി ആചരണ സമിതി സംഘടിപ്പിച്ച ചിത്രകല ക്യാമ്പിൽ പങ്കെടുത്ത 28 കലാകാരന്മാരുടെ സൃഷ്ടികൾ കരുണ ചിത്രപ്രദർശനത്തിലുണ്ട്‌.
   ലളിതകല അക്കാദമി ഗാലറിയിൽ കുമാരനാശാൻ അനുസ്മരണം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. സി വി ഷാജി ഉദ്ഘാടനംചെയ്തു. ചിത്രകാരൻ ആർ പാർഥസാരഥിവർമ അധ്യക്ഷനായി. കുമാരനാശാൻ ചരമശതാബ്ദി ആചരണ സമിതി സംസ്ഥാന കമ്മിറ്റി അംഗം കെ കെ സുരേന്ദ്രൻ വിഷയം അവതരിപ്പിച്ചു. ആർട്ടിസ്റ്റ് കെ എസ് വിജയൻ, എം സുബൈർ, ബി ജോസ് കുട്ടി, ടി ഷിജിൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top