സ്വന്തം ലേഖകൻ
കായംകുളം
സിപിഐ എം കായംകുളം ഏരിയാ സമ്മേളന പൊതുസമ്മേളന നഗറിൽ പതാക ഉയർന്നു. 12,13, 16 തീയതികളിലാണ് സമ്മേളനം. പതാക എസ് വാസുദേവൻപിള്ളയുടെ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ജില്ലാ സെക്രട്ടറിയറ്റംഗം കെ എച്ച് ബാബുജാൻ ജാഥാ ക്യാപ്റ്റനായ ജി ശ്രീനിവാസന് കൈമാറി.
ഇരുചക്രവാഹനറാലിയായി നൂറ് കണക്കിന് പ്രവർത്തകർ കോട്ടക്കടവിൽ രക്തസാക്ഷി തമ്പിയുടെ കുടീരത്തിലും എരുവയിൽ രക്തസാക്ഷി സിയാദിന്റെ കുടീരത്തിലും ദേവികുളങ്ങരയിൽ രക്തസാക്ഷി അമ്പാടിയുടെ കുടീരത്തിലും പുഷ്പാർച്ചന നടത്തിയാണ് രക്തസാക്ഷി എസ് വാസുദേവൻ പിള്ളയുടെ സ്മൃതികുടീരത്തിൽ എത്തിച്ചേർന്നത്. സംയുക്ത പതാകജാഥ പൊതുസമ്മേളന നഗറായ എം ആർ രാജശേഖരൻ നഗറിൽ (എൽമെക്സ് ഗ്രൗണ്ട് ) എത്തിച്ചേർന്നു.
യു പ്രതിഭ എംഎൽഎ പതാക ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയർപേഴ്സൺ പി ശശികല പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച് ബാബുജാൻ, ഏരിയാ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി ഗാനകുമാർ, എൻ ശിവദാസൻ, ഷെയ്ക് പി ഹാരീസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ എസ് നസിം, ബി അബിൻഷാ, എസ് സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..