18 November Monday

ഉരുളിയില്ലാതെ എന്താഘോഷം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

മാന്നാറിൽ ഉരുളി വിൽക്കുന്ന വ്യാപാര കേന്ദ്രം

മാന്നാർ
ഓട്ടുപാത്രങ്ങളുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന മാന്നാറിൽ ഓണത്തെ വരവേൽക്കാൻ ഓട്ടുരുളികളും നിലവിളക്കുകളും വിപണിയിൽ സജീവമായി. പരമ്പരാഗത രീതിയിൽ വിവിധ ആലകളിൽ നിർമിക്കുന്ന ഓട്ടുരുളിയും വെള്ളോട്ട് ഉരുളിയും മാന്നാറിൽ ലഭ്യമാണ്. മറ്റു ജില്ലകളിലും വെങ്കല പാത്ര നിർമാണം നടത്തുന്നുണ്ടെങ്കിലും മാന്നാറിലുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഗുണമേന്മ കൂടുതലാണ്‌.
 ശുദ്ധമായ ഓടിൽ തീർത്ത ഉരുളി കൂടുതൽനാൾ നിലനിൽക്കുമെന്ന്‌ മുതുകുളം സ്വദേശി പുത്തൂർ കിഴക്കേതിൽ ആകാശ് പറഞ്ഞു.  പരുമലക്കടവ് മുതൽ തൃക്കുരട്ടി മഹാദേവർക്ഷേത്രം വരെയുള്ള ഒരു കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ ഇരുവശങ്ങളിലുമായി വിപണനത്തിനായി ഓട്ടുപാത്രങ്ങളുടെ വൻശേഖരം ആരെയും ആകർഷിക്കും. 10 ഇഞ്ച് മുതൽ 17 ഇഞ്ച് വ്യാസമുള്ള ഓട്ടുരുളികളുണ്ട്. കിലോയ്ക്ക് 800 രൂപ മുതൽക്കാണ് ഇവയുടെ വില. പ്രതിസന്ധിയിലായ ഓട്ടുപാത്ര വ്യാപാര മേഖലയ്ക്ക് ഇക്കുറി ഓണം ഏറെ പ്രതീക്ഷ നൽകുന്നുവെന്ന് വ്യാപാരി മെറ്റൽ ഹൗസ് ഉടമ ജുനൈദ് സേട്ട് പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top