24 November Sunday

ഊർജസംരക്ഷണ സന്ദേശയാത്ര 
സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024
ചേർത്തല
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒന്നാംഘട്ട ഊർജസംരക്ഷണ സന്ദേശയാത്ര സമാപിച്ചു. കാലാവസ്ഥാ വ്യതിയാന പശ്ചാത്തലത്തിൽ ഊർജസംരക്ഷണ പ്രവർത്തനം ശക്തിപ്പെടുത്താൻ ആഹ്വാനംചെയ്‌തായിരുന്നു യാത്ര.  ചേർത്തല,- അമ്പലപ്പുഴ താലൂക്കുകളിലെ 90 കേന്ദ്രങ്ങളിൽ പര്യടനശേഷം മുഹമ്മയിൽ സമാപിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ സി ഡി വിശ്വനാഥൻ സമാപനയോഗം ഉദ്ഘാടനംചെയ്‌തു. പരിഷത്ത്‌ ജില്ലാ പ്രസിഡന്റ്‌ ഡോ. ടി പ്രദീപ് അധ്യക്ഷനായി. 
സംസ്ഥാന സൗര പ്രോജക്ട്‌ മുൻ കോ–-ഓർഡിനേറ്റർ ജെ മധുലാൽ മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ കെ എൻ സോമശേഖരൻ, പി ബാലചന്ദ്രൻ, വി ജി ബാബു, എം എസ് ശശിധരൻ, എൻ ആർ ബാലകൃഷ്‌ണൻ, എ സേതുഭായി എന്നിവർ സംസാരിച്ചു.
ഊർജപ്രഭാഷണം, മാലിന്യസംസ്‌കരണ ഉപാധികളുടെ പ്രദർശനം, സോളാർ സ്‌പോട്ട് രജിസ്ട്രേഷൻ, ടോയ്‌ലറ്ററികിറ്റിന്റെയും ചൂടാറാപ്പെട്ടിയുടെയും വിതരണം എന്നിവ 90 കേന്ദ്രങ്ങളിലും നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top