23 November Saturday

പരിചയപ്പെടുത്തിയത്‌ ‘ആന്റി'യെന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 11, 2024

പി എം മറിയാമ്മ

സ്വന്തം ലേഖകൻ
ആലപ്പുഴ
സുഭദ്ര കൊലക്കേസിൽ പ്രതികളെന്ന്‌ സംശയിക്കുന്ന ‌മാത്യൂസ്‌–- ശർമിള ദമ്പതികൾ ആഗസ്ത്‌ ആറിന്‌ വീട്ടിൽ വന്നപ്പോൾ സുഭദ്ര കൂടെയുണ്ടായിരുന്നെന്ന്‌ അയൽവാസികളായ പാറയ്ക്കൽ വീട്ടിൽ വില്യമും ഭാര്യ മോളിയും പറഞ്ഞു. ആന്റിയാണെന്ന്‌ പറഞ്ഞാണ്‌ ദമ്പതികൾ സുഭദ്രയെ പരിചയപ്പെടുത്തിയത്‌. സുഭദ്ര നീല ചുരിദാറാണ്‌ ധരിച്ചതെന്നും അയൽവാസികൾ പറഞ്ഞു. ജൂലൈയിൽ ഒരിക്കൽ സുഭദ്രയെ മാത്യൂസിന്റെ വീട്ടിൽ കണ്ടതായി വീടിനോട്‌ ചേർന്ന അങ്കണവാടിയിലെ അധ്യാപിക പി എം മറിയാമ്മ പറഞ്ഞു. ചോദിച്ചപ്പോൾ "ആന്റി'യാണെന്നും ഭക്ഷണം പൊതിയാനുള്ള ഇല മുറിക്കാനായി വന്നതാണെന്നും സുഭദ്ര മറുപടി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top