21 November Thursday

വണ്ടറായി പുല്ലേലിൽക്കടവ് ബണ്ട് റോഡ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

പണിപൂർത്തിയായ തുണ്ടത്തിൽക്കടവ്- പുല്ലേലിൽക്കടവ് ബണ്ട് റോഡ്

 

ചാരുംമൂട് 
ചുനക്കര, നൂറനാട് പഞ്ചായത്ത് നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ചുനക്കര കിഴക്ക് തുണ്ടത്തിൽക്കടവ് പുലിമേൽ പുല്ലേലിൽക്കടവ് ബണ്ട് റോഡിന്റെ പണി പൂർത്തിയായി. പെരുവേലിൽച്ചാൽ പുഞ്ചയ്‌ക്ക്‌ കുറുകെ 788 മീറ്റർ നീളത്തിലും ആറ്‌ മീറ്റർ വീതിയിലുമാണ് റോഡ്. 
  ചുനക്കര ഗവ. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലേക്കും തിരുവൈരൂർ മഹാദേവ ക്ഷേത്രത്തിലേക്കും എത്തുന്നവർക്കും ഏറെ പ്രയോജനകരമാണ്  ചുനക്കര, നൂറനാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ്‌.  മഴക്കാലത്ത് പഴയ റോഡിലൂടെ  യാത്ര ക്ലേശകരമായിരുന്നു.  സ്‌കൂൾക്കുട്ടികൾ പലപ്പോഴും അപകടത്തിൽപ്പെടാറുണ്ട്‌. റോഡ് നവീകരിച്ചശേഷം ബുദ്ധിമുട്ട് പരിഹരിക്കാൻ കഴിഞ്ഞെന്ന്‌  പ്രദേശവാസികൾ പറഞ്ഞു. ചുനക്കര പഞ്ചായത്ത് ഭരണസമിതിയും എം എസ് അരുൺകുമാർ എംഎൽഎയും ഇടപെട്ടതോടെ മന്ത്രി സജി ചെറിയാൻ ഫിഷറീസ്‌വകുപ്പിൽനിന്ന് 95 ലക്ഷം രൂപ അനുവദിച്ചാണ് പണി പൂർത്തീകരിച്ചത്.
  മഴക്കാലത്ത് റോഡ് വെള്ളത്തിൽ മുങ്ങാതിരിക്കാൻ ഒരടി ഉയർത്തിയശേഷം കോൺക്രീറ്റ് ചെയ്‌ത്‌  റോഡ് ഉയർത്തിയശേഷം കമ്പി പാകി വശങ്ങൾ കോൺക്രീറ്റ് പിച്ചിങ്‌ കെട്ടി ബലപ്പെടുത്തിയിട്ടുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ റോഡിന്റെ ഇരുവശങ്ങളിലും കോൺക്രീറ്റ് കുറ്റികൾ സ്ഥാപിച്ചു. പുഞ്ചയിലെ കൃഷിക്ക് ട്രാക്‌ടർ ഇറക്കാൻ രണ്ട് റാമ്പുകൾകൂടി നിർമിക്കും. ജലനിരപ്പ് താഴ്‌ന്നാൽ ഉടൻ അതും പൂർത്തീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top