മാന്നാർ
"കേന്ദ്ര അവഗണനയ്‌ക്കെതിരെ പോരാടുക, നവകേരളത്തിനായി അണിചേരുക’ എന്ന മുദ്രാവാക്യമുയർത്തി 14നും 15നും ചെങ്ങന്നൂരിൽ നടക്കുന്ന 34–-ാമത് കെഎസ്‌ടിഎ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൂർവാധ്യാപകരെ ആദരിച്ചു. മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സദാനന്ദൻ ഉദ്ഘാടനംചെയ്‌തു.
സംസ്ഥാന ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ജി കൃഷ്‌ണകുമാർ അധ്യാപകരെ ആദരിച്ചു. കെഎസ്‌ടിഎ ജില്ലാ പ്രസിഡന്റ് കെ എം ജോസഫ് മാത്യു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി കെ ഹേമലത, കെഎസ്‌ടിഎ സംസ്ഥാന കമ്മിറ്റിയംഗം സി ജ്യോതികുമാർ, കെ ബൈജു, കെ എൻ ഉമാറാണി എന്നിവർ സംസാരിച്ചു. അധ്യാപകർക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..