മാവേലിക്കര
മാവേലിക്കര പുസ്‌തക സമിതി ശ്രീനാരായണഗുരു സമാധി ശതാബ്‌ദി ബുക്ക് ഷെൽഫിലേക്ക് പുസ്‌തക സമാഹരണം തുടങ്ങി. ഗുരു ജനിച്ച ചെമ്പഴന്തിയിലെ വീട്ടിൽ ശ്രീനാരായണ ഗുരുകുലം ഇൻ ചാർജ് സ്വാമി അഭയാനന്ദ എസ്എൻഡിപി മാവേലിക്കര യൂണിയൻ കൺവീനർ ഡോ. എ വി ആനന്ദരാജിന് ആത്മോപദേശശതകം കൈമാറി സമാഹരണം ഉദ്ഘാടനംചെയ്‌തു.
സാഹിത്യകാരൻ ജോർജ് തഴക്കര അധ്യക്ഷനായി. എസ് അഖിലേഷ്, റെജി പാറപ്പുറം, ഷൈൻ മോൻ എന്നിവർ സംസാരിച്ചു. ഗുരു എഴുതിയ കൃതികൾ കൂടാതെ ഗുരുവിനെക്കുറിച്ച് എഴുതിയ കൃതികൾ, വിവിധ കാലങ്ങളിൽ പത്രങ്ങളിലും ആഴ്‌ചപ്പതിപ്പുകളിലും മാസികകളിലും പ്രസിദ്ധീകരിച്ച വാർത്തകൾ, ലേഖനങ്ങൾ എന്നിവകൂടി ഉൾപ്പെടുത്തിയാണ് ബുക്ക് ഷെൽഫ് തയ്യാറാക്കുന്നത്. സമാധിക്ക് 100 വർഷം തികയുന്ന 2028ൽ ബുക്ക്ഷെൽഫ് തുറക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..