ചാരുംമൂട്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ ചാരുംമൂട് ഏരിയയിലെ വള്ളികുന്നം, നൂറനാട്, പടനിലം പോസ്‌റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. പാലമേൽ പഞ്ചായത്ത് കമ്മിറ്റി നൂറനാട് പോസ്‌റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ജില്ലാ പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്‌തു. പാലമേൽ വടക്ക് മേഖലാ പ്രസിഡന്റ് ആർ ഗോപാലകൃഷ്‌ണക്കുറുപ്പ് അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എ നൗഷാദ്, എസ് സജി, ബി വിനോദ്, ആർ ശശികുമാർ, മേഖലാ സെക്രട്ടറി കെ എം വിശ്വനാഥൻ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, കെ ഉത്തമൻ, കെ സുമ, എസ് പ്രസന്ന, ദീപ പ്രസന്നൻ, എസ് ശ്രീരാജ്, കെ രാജൻ, ദിലീപ് മുഹസിൻ, നദീറ നൗഷാദ്, എൽ വത്സല, എസ് മുരളി, ബി ഗോപാലകൃഷ്‌ണൻ, അജികുമാർ, കെ രാധാകൃഷ്‌ണൻ, എസ് വിഷ്‌ണു എന്നിവർ സംസാരിച്ചു.
വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റി വള്ളികുന്നം പോസ്‌റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സിപിഐ എം ഏരിയ സെക്രട്ടറി ബി ബിനു ഉദ്ഘാടനംചെയ്‌തു. വി വിനു അധ്യക്ഷനായി. സിപിഐ എം ലോക്കൽ സെക്രട്ടറി കെ വി അഭിലാഷ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ജെ രവീന്ദ്രനാഥ്, കെ രാജു, വി കെ അജിത്ത്, എൻ മോഹൻകുമാർ, എസ് സലിംകുമാർ, സിഡിഎസ് ചെയർപേഴ്സൺ ഷീജ സുരേഷ്, കെ മണിയമ്മ, രജിൻ രാജധാനി, ലത രവീന്ദ്രൻ, മിനി അശോക്, സുനിത, ബിജി പ്രസാദ് എന്നിവർ സംസാരിച്ചു.
നൂറനാട് പഞ്ചായത്ത് കമ്മിറ്റി പടനിലം പോസ്‌റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ സിപിഐ എം ഏരിയ കമ്മിറ്റി അംഗം ബി വിശ്വൻ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ഏരിയ സെക്രട്ടറി ജി പുരുഷോത്തമൻ അധ്യക്ഷനായി. ജി അജികുമാർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ഒ മനോജ്, എസ് രാമകൃഷ്‌ണൻ, ലോക്കൽ സെക്രട്ടറിമാരായ എൻ ചന്ദ്രൻ, പി അശോകൻനായർ, പഞ്ചായത്ത് പ്രസിഡന്റ് സ്വപ്‌ന സുരേഷ്, യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ശോഭ രാജു, സേതുലക്ഷ്‌മി, ഗീത അപ്പുക്കുട്ടൻ, ശോഭ സുരേഷ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..