25 November Monday
കായകൽപ്പ്‌ അവാർഡ്‌ തിളക്കത്തിൽ ജില്ല

ആയുരാരോഗ്യ സൗഖ്യം ആലപ്പുഴ

സ്വന്തം ലേഖികUpdated: Monday Aug 12, 2024
 
ആലപ്പുഴ 
ജില്ലയിലെ ആരോഗ്യമേഖലയ്‌ക്ക്‌ കുതിപ്പേകി കായകൽപ്പ്‌ അവാർഡുകൾ. ശുചിത്വം, മാലിന്യ പരിപാലനം, അണുബാധനിയന്ത്രണം എന്നിവയിൽ മികവുപുലർത്തുന്ന സ്ഥാപനങ്ങൾക്കായി സർക്കാർ ആവിഷ്‌കരിച്ച അവാർഡാണിത്‌. 
   ജില്ലാ ആശുപത്രി വിഭാഗത്തിൽ 70 ശതമാനത്തിൽ കൂടുതൽ മാർക്കുമായി ആലപ്പുഴയിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി (83.26%),  മാവേലിക്കര ജില്ലാ ആശുപത്രി  (74.34%) എന്നിവ അർഹത നേടി. മൂന്നുലക്ഷം രൂപയാണ്‌ അവാർഡ്‌. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ അമ്പലപ്പുഴ സിഎച്ച്സി (78.63%), മുതുകുളം  (77.85%) കൂടുതൽ മാർക്ക്‌ നേടി. ഒരുലക്ഷം രൂപ വീതം. 
അർബൻ പ്രൈമറി ഹെൽത്ത് സെന്ററിനെ മൂന്ന്‌ ക്ലസ്‌റ്ററായി തിരിച്ചാണ് അവാർഡ്. ആദ്യത്തെ ക്ലസ്‌റ്ററിൽ രണ്ടാംസ്ഥാനമായ 1.5 ലക്ഷം രൂപ മുല്ലാത്തുവളപ്പ് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (89.85%) നേടി. ഒരുലക്ഷം രൂപ ചേരാവള്ളി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (88.7%) മൂന്നാംസ്ഥാനത്തിന് അർഹരായി.
നഗര പ്രാഥമികാരോഗ്യ ക്രേന്ദങ്ങളിൽ നെഹ്‌റുട്രോഫി (80.98%) തോണ്ടൻകുളങ്ങര (72.44 %) എന്നിവ 70 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. 50,000 രൂപ വീതം ലഭിക്കും. 
  പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ 95.8 ശതമാനം നേടി താമരക്കുളം എഫ്‌എച്ച്‌സി ഒന്നാംസ്ഥാനം നേടി. രണ്ട്‌ ലക്ഷം രൂപയാണ്‌ സമ്മാനത്തുക. എഴുപുന്ന (90.4 ശതമാനം), കലവൂർ (88.3 ശതമാനം) എന്നിവ രണ്ട്‌, മൂന്ന്‌ സ്ഥാനങ്ങൾ നേടി. 50,000 രൂപ വീതമാണ്‌ സമ്മാനം. ഉപകേന്ദ്രങ്ങളിൽ കുന്നം എച്ച്‌ഡബ്ല്യൂസി 94.2 ശതമാനം മാർക്കോടെ ഒന്നാമതെത്തി. ഒരുലക്ഷം രൂപയാണ്‌ അവാർഡ്‌. പൊന്നാട്‌ (93.3), പച്ചക്കാട്‌ (74.6) എന്നിവ രണ്ട്‌, മൂന്ന്‌ സ്ഥാനം നേടി. 50000, 35000 എന്നിങ്ങനെയാണ്‌ സമ്മാനത്തുക

പൊന്നാടിന്‌ ഹെൽത്ത്‌ പൊന്നാണ്‌

മാരാരിക്കുളം 
കായകൽപ്പ് അവാർഡ് നേടിയ പൊന്നാട് ജനകീയാരോഗ്യ കേന്ദ്രം

കായകൽപ്പ് അവാർഡ് നേടിയ പൊന്നാട് ജനകീയാരോഗ്യ കേന്ദ്രം

കായകൽപ്പ്‌ അവാർഡിലൂടെ  പൊന്നാടിന് പൊൻതൂവലായി ജനകീയാരോഗ്യ കേന്ദ്രം. മണ്ണഞ്ചേരി പഞ്ചായത്ത്‌ നാലാംവാർഡിൽ പൊന്നാട് പള്ളിമുക്കിന്‌ സമീപത്തായി പ്രവർത്തിക്കുന്ന ഈ കേന്ദ്രം ജനകീയാരോഗ്യ കേന്ദ്രങ്ങളിൽ 93.3 ശതമാനം സ്‌കോറോടെ ജില്ലയിൽ രണ്ടാമതെത്തി. സംസ്ഥാനതലത്തിൽ ആറാംസ്ഥാനത്തുമെത്തി. 
  കലവൂർ കുടുംബാരോഗ്യകേന്ദ്രത്തിന്‌ കീഴിലാണ്‌ പൊന്നാട്‌ ജനകീയാരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്‌. പഞ്ചായത്ത്‌ മൂന്ന്‌, നാല്‌, അഞ്ച്‌ വാർഡുകളാണ്‌ പരിധി. രാവിലെ ഒമ്പതുമുതൽ നാലുവരെ സേവനം ലഭ്യമാണ്‌. ജെപിഎച്ച്‌എൻ ആഷ ശശിധരൻ, ജെഎച്ച്‌ഐ സ്‌മിത, മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർ അഞ്‌ജു, ആശാവർക്കർമാരായ നിർമല, ബിജി, സലജമ്മ, ഷേർളി, സുധർമ, ധർമലത എന്നിവരാണ് ഈ ആരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്നത്. 
  പഞ്ചായത്ത്‌ അംഗങ്ങളായ കെ എസ് ഹരിദാസ്, നവാസ് നൈന, എം വി സുനിൽകുമാർ എന്നിവരുടെയും പഞ്ചായത്തിന്റെയും പിന്തുണ ഇവരുടെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.
 

ഒരുമയുടെ കരുത്തിൽ

അമ്പലപ്പുഴ 
കായകൽപ്പ് അവാർഡ് നേടിയ അമ്പലപ്പുഴ അർബൻ  ഹെൽത്ത്  ട്രെയിനിങ് സെന്റർ

കായകൽപ്പ് അവാർഡ് നേടിയ അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്റർ

 മൂന്നാം തവണയും അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിങ് സെന്ററിലെ സിഎച്ച്സിക്ക് കായകൽപ്പ് അവാർഡ്. വിദഗ്ധരുൾപ്പെട്ട വിവിധ സംഘങ്ങൾ പല ഘട്ടങ്ങളിലായി നടത്തിയ ജില്ലാ, സംസ്ഥാന തല പരിശോധനകൾക്കൊടുവിലാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അമ്പലപ്പുഴ ആശുപത്രിയെ തെരഞ്ഞെടുത്തത്. 
   സാമൂഹികാരോഗ്യ ക്രേന്ദ്രങ്ങളില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ സംസ്ഥാനത്തെ 12 ആശുപ്രതികളില്‍ ഒന്നായാണ് അമ്പലപ്പുഴ ആശുപത്രി 78.63 ശതമാനം മാർക്ക്‌ നേടിയത്. ഒരുലക്ഷം രൂപ അവാര്‍ഡ് തുകയായി ലഭിക്കും.  മുഴുവൻ ജീവനക്കാരുടെയും ആത്മാർഥമായ പ്രവർത്തനമാണ് അവാർഡിന് അർഹമാക്കിതെന്ന് ആർ എം ഒ ഡോ. ജി രമ്യ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top