22 December Sunday

ടി ഷാജിയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

ടി ഷാജി അനുസ്‌മരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
സിപിഐ എം ദേവികുളങ്ങര ലോക്കൽ സെക്രട്ടറിയായിരുന്ന ടി ഷാജിയുടെ രണ്ടാം ചരമവാർഷികം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയ്‌ക്കുശേഷം നടന്ന അനുസ്‌മരണയോഗം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എച്ച് ബാബുജാൻ ഉദ്ഘാടനംചെയ്‌തു. ഏരിയ കമ്മിറ്റി അംഗം എസ് ആസാദ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ ശിവദാസൻ, ഷെയ്ഖ്‌ പി ഹാരീസ്, പഞ്ചായത്ത് പ്രസിഡന്റ്‌ എസ് പവനനാഥൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഡി അംബുജാക്ഷി, ടി യേശുദാസ്, ജി ശശിധരൻ, അനന്തുകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top