23 December Monday

പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച്‌ അടുക്കള ചാമ്പലായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

പള്ളിപ്പുറം കുട്ടൻചാലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച്‌ തകർന്ന അടുക്കള

ചേർത്തല
പാചകവാതക സിലിണ്ടറിന്‌ തീപിടിച്ച്‌ അടുക്കള കത്തിനശിച്ചു. സമീപത്ത്‌ പുതുതായി നിർമിക്കുന്ന വീടിന്‌ കേടുണ്ടായി. പള്ളിപ്പുറം പഞ്ചായത്ത്‌ ഒന്നാംവാർഡ്‌ കുട്ടൻചാൽ കുഴിപ്പള്ളിത്തറ ധനയന്റെ വീട്ടിലാണ്‌ വെള്ളി രാവിലെ അപകടമുണ്ടായത്‌. 
അയൽവാസികളാണ്‌ തീപിടിത്തം ആദ്യംകണ്ടത്‌. ധനയന്റെ മകൾ മാത്രമാണ്‌ വീടിനുള്ളിലുണ്ടായിരുന്നത്‌. നാട്ടുകാർ കുട്ടിയെ പുറത്തേക്ക്‌ വിളിച്ചിറക്കുകയായിരുന്നു. പിന്നാലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ അടുക്കള പൂർണമായി ചാമ്പലായി. പാത്രങ്ങൾ ഉൾപ്പെടെ മുഴുവൻ കത്തിനശിച്ചു. നിർമാണം പുരോഗമിക്കുന്ന വീടിന്റെ വാതിൽ ഉൾപ്പെടെ തകർന്നു. നാട്ടുകാരാണ്‌ തീയണച്ചത്‌. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top