23 December Monday
വലിയഴീക്കൽ ഫിഷ്‌ലാൻഡിങ് സെന്ററിനെ ഹാർബറായി പ്രഖ്യാപിച്ചു

വലിയഴീക്കല്‍ ഹാര്‍ബര്‍ ഡ്രഡ്‌ജിങ്ങിന് 5.53 കോടി: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

വലിയഴീക്കൽ ഹാർബറിൽ അധിക സൗകര്യങ്ങളുടെ പൂർത്തീകരണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പള്ളി
വലിയഴീക്കൽ ഹാർബർ ഡ്രഡ്‌ജിങ്ങിന് 5.53 കോടി രൂപ അനുവദിച്ചെന്നും നാല്‌ മാസത്തിനുള്ളിൽ ഇടമുട്ട് നിർമാണം പൂർത്തിയാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. വലിയഴീക്കൽ ഫിഷ്‌ലാൻഡിങ് സെന്ററിനെ കൂടുതൽ സൗകര്യങ്ങളുള്ള ഹാർബറാക്കി മാറ്റി. സംസ്ഥാനസർക്കാരിന്റെ നാലാം 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച വലിയഴീക്കൽ ഫിഷ്‌ലാൻഡിങ്‌ സെന്ററിലെ അധികസൗകര്യങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
16.68 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ പ്രധാനഭാഗവും പൂർത്തീകരിച്ചു. 11.44 കോടി രൂപയുടെ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് ഇപ്പോൾ നടന്നത്. 103 മീറ്റർ നീളത്തിലുള്ള വാർഫ്, ലേലഹാൾ, കവേർഡ് ലോഡിങ്‌ ഏരിയ എന്നിവയുടെ നിർമാണം പൂർത്തീകരിച്ചു. 12 ലോക്കൽ മുറി, 12 കടമുറി, ആധുനിക സൗകര്യങ്ങളോടെയുള്ള നെറ്റ് മെന്റിങ്‌ ഷെഡ് എന്നിവയും വലിയഴീക്കൽ പൂർത്തീകരിച്ചിട്ടുണ്ട്. പണികൾ അന്തിമഘട്ടത്തിലെത്തുന്നതോടെ ഫിഷ്‌ലാൻഡിങ് സെന്ററിൽ നിന്ന് ഹാർബർ എന്ന പദവിയിലേക്ക് വലിയഴീക്കൽ പൂർണമായും മാറും. 
മത്സ്യത്തൊഴിലാളികളുടെ ഏറെക്കാലത്തെ ആവശ്യമായ ഡ്രഡ്‌ജിങ്ങിന് 5.53 കോടി രൂപയും അനുവദിച്ചു. 
ഉദ്ഘാടനച്ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ സജീവൻ, പവനനാഥൻ, 
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി അംബുജാക്ഷി, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. പി വി സന്തോഷ്, വാർഡ് അംഗം ലക്ഷ്‌മി രഞ്‌ജിത്ത്, ഹാർബർ എൻജിനിയറിങ്‌വകുപ്പ് ചീഫ് എൻജിനിയർ എം എ മുഹമ്മദ് അൻസാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ബെന്നി വില്യം, നബാർഡ് ജില്ലാ വികസന മാനേജർ പ്രേംകുമാർ, സൂപ്രണ്ടിങ്‌ എൻജിനിയർ എം ടി രാജീവ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top