23 December Monday

ആലപ്പുഴയ്‌ക്ക്‌ അഭിമാനം

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2024

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഡ്രാഗൺ ബോട്ട് മത്സരത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം

മാരാരിക്കുളം 
കലവൂർ,  മണ്ണഞ്ചേരി  ഗവ. ഹൈസ്‌കൂളുകളിലെ വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം ചൈനയിൽ നടക്കുന്ന ഏഷ്യൻ ഡ്രാഗൺ ബോട്ട് മത്സരത്തിൽ വെങ്കല മെഡൽ നേടി. 200 മീറ്റർ സ്‌മോൾ ബോട്ട്  മിക്‌സഡ് റേസിലാണ് ഈ നേട്ടം കൈവരിച്ചത്.  
 കലവൂർ ഹൈസ്‌കൂളിൽനിന്ന്‌ അഞ്ച് വിദ്യാർഥികളും മണ്ണഞ്ചേരി സ്‌കൂളിൽനിന്ന്‌ മൂന്ന് പേരും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. കലവൂർ സ്‌കൂളിലെ ആർ ഐശ്വര്യ, മീര കൃഷ്‌ണ, ആർച്ച ജെ രാജ്, മണ്ണഞ്ചേരി സ്‌കൂളിലെ അർജുൻ വിനോദ് എന്നിവരാണ് വെള്ളിയാഴ്‌ച നടന്ന മത്സരത്തിൽ മെഡൽ നേടിയവർ. 
ശനിയും ഞായറും മത്സരമുണ്ട്. സ്‌പോർട്സ് ആണ് ലഹരി എന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി  പരിശീലനം നേടുന്ന താരങ്ങളാണ് മെഡൽ നേട്ടം കൈവരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top