22 December Sunday
അഖിലേന്ത്യാ ഇന്റർ -സായി റോവിങ്‌ ചാമ്പ്യൻഷിപ്

ആലപ്പുഴ ഓവറോൾ ചാമ്പ്യൻമാർ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

അഖിലേന്ത്യാ ഇന്റർ-സായ് റോവിങ്‌ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യന്മാരായ ആലപ്പുഴയ്ക്ക് ഡെപ്യൂട്ടി കലക്ടർ പി സുനിൽകുമാർ ട്രോഫി കൈമാറുന്നു

ആലപ്പുഴ
പുന്നമട സായി എൻസിഒഇയിൽ നടന്ന അഖിലേന്ത്യാ ഇന്റർ-സായ് റോവിങ്‌ ചാമ്പ്യൻഷിപ്പിൽ 124 പോയിന്റുമായി ആലപ്പുഴ  സായി എൻസിഒഇ ഓവറോൾ ചാമ്പ്യൻഷിപ്‌ നേടി.  ജഗത്പൂർ സായി എൻസിഒഇ  120 പോയിന്റുമായി രണ്ടാം സ്ഥാനംനേടി. സീനിയർ വിഭാഗത്തിൽ ജഗത്‌പൂർ 61 പോയിന്റുമായി ചാമ്പ്യനായപ്പോൾ ആലപ്പുഴ 32 പോയിന്റുമായി റണ്ണറപ്പായി. എംപി സ്റ്റേറ്റ് അക്കാദമി 18 പോയിന്റുമായി മൂന്നാം സ്ഥാനം നേടി. സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ആലപ്പുഴ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ജഗത്പൂർ റണ്ണറപ്പായി. സീനിയർ, സബ് ജൂനിയർ, ജൂനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി  200-ൽ അധികം താരങ്ങൾ പങ്കെടുത്തു. 
 സമാപനച്ചടങ്ങിൽ ഡെപ്യൂട്ടി കലക്ടർ പി സുനിൽകുമാർ മുഖ്യാതിഥിയായി. ആലപ്പുഴ സായി എൻസിഒഇ ഡെപ്യൂട്ടി ഡയറക്ടർ പി എഫ് പ്രേംജിത്ത്‌ലാൽ അധ്യക്ഷനായി. അർജുന അവാർഡ് ജേതാവ്‌ ക്യാപ്റ്റൻ സജി തോമസ്, ഒളിമ്പ്യൻ പി ടി പൗലോസ്‌ എന്നിവർ സംസാരിച്ചു.  2008 ബെയ്ജിങ്‌ ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ബജ്രംഗ് ലാൽ തക്കർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top