മങ്കൊമ്പ്
സിപിഐ എം കുട്ടനാട് ഏരിയ സമ്മേളനം 14, 15 തീയതികളിൽ രാമങ്കരിയിൽ നടക്കും. പൊതുസമ്മേളന നഗറിൽ ചൊവ്വാഴ്‌ച പതാക ഉയരും. പതാക, കൊടിമര ജാഥകൾ പ്രയാണം നടത്തും. പകൽ രണ്ടിന് രക്തസാക്ഷി കാവാലം ശ്രീധരന്റെ ബലികുടീരത്തിൽനിന്ന് പതാക ജാഥ ആരംഭിക്കും. ജാഥാ ക്യാപ്റ്റൻ എൻ പി വിൻസെന്റിന് ജില്ലാ കമ്മിറ്റി അംഗം കെ കെ അശോകൻ പതാക കൈമാറും. കപ്പി, കയർ ജാഥ വി ജി കുട്ടപ്പന്റെ സ്മൃതി മണ്ഡപത്തിൽനിന്ന് തുടങ്ങും. ജാഥാ ക്യാപ്റ്റൻ കെ ആർ പ്രസന്നന് കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ കപ്പിയും -കയറും കൈമാറും. കൊടിമര ജാഥ മൂന്നിന് എം എം ആന്റണിയുടെ സ്മൃതി മണ്ഡപത്തിൽനിന്ന് ആരംഭിക്കും. ക്യാപ്റ്റൻ പി വി രാമഭദ്രന് കെ മോഹൻലാൽ കൊടിമരം കൈമാറും.
ഏരിയയിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണശേഷം മൂന്നുജാഥകളും പൊതുസമ്മേളനം നടക്കുന്ന കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ (രാമങ്കരി ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപം) വൈകിട്ട് അഞ്ചിന് എത്തും. സ്വാഗതസംഘം കൺവീനർ സി പി ബ്രീവൻ പതാക, കൊടിമരം, കപ്പി, കയർ എന്നിവ ഏറ്റുവാങ്ങും. സ്വാഗതസംഘം ചെയർമാൻ കെ ആർ പ്രസന്നൻ പതാക ഉയർത്തും. 13ന് രാവിലെ ക്വിസ് മത്സരം, പ്രസംഗ മത്സരം, മറ്റ് കലാപരിപാടികളും നടക്കും.
14ന് രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം പി കെ കമലാസനൻ നഗറിൽ (രാമങ്കരി ക്രിസ് ഓഡിറ്റോറിയം) സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. 15ന് വൈകിട്ട് നാലിന് റാലിക്കുശേഷം രാമങ്കരിയിൽ ചേരുന്ന പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..