22 November Friday
മഹല്ല് കമ്മറ്റി ഭാരവാഹികളുടെയും പള്ളികമ്മിറ്റി നേതാക്കളുടെയും സമുദായ നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം.

നോമ്പുതുറ കോവിഡ് നിയന്ത്രണം പാലിച്ച്

വെബ് ഡെസ്‌ക്‌Updated: Tuesday Apr 13, 2021
 ആലപ്പുഴ
ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിൽ റംസാൻ വ്രതാനുഷ്ഠാനവും നോമ്പുതുറ ഉൾപ്പെടെ കൂടിച്ചേരലുകളും കോവിഡ് നിർദേശങ്ങളും ഹരിത ചട്ടങ്ങളും പാലിച്ചാവണമെന്ന് കലക്ടർ എ അലക്സാണ്ടർ.  മഹല്ല് കമ്മറ്റി ഭാരവാഹികളുടെയും പള്ളികമ്മിറ്റി നേതാക്കളുടെയും സമുദായ നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം. 
 പള്ളികളിലും പ്രാർഥനാലയങ്ങളിലും ഒരുമീറ്റർ അകലം പാലിക്കണം. പ്രാർഥനയ്ക്ക് വരുമ്പോൾ മുസല്ല കൊണ്ടുവരണം. പള്ളികളിലും നോമ്പുതുറ സ്ഥലങ്ങളിലും സാനിറ്റൈസർ,  സോപ്പ്, വെള്ളം എന്നിവ കരുതണം. അടച്ചിട്ട പള്ളികളിലും ഓഡിറ്റോറിയത്തിലും പരമാവധി 100 പേരും തുറസായ സ്ഥലത്ത് 200 പേരുമേ പങ്കെടുക്കാവൂ. പള്ളികളിലെത്തുന്നവരുടെ വിവരങ്ങൾ സൂക്ഷിക്കണം. വാക്‌സിനേഷൻ സ്വീകരിക്കാൻ ഇമാമുമാർ ബോധവൽക്കരിക്കണം. 
   നോമ്പുതുറയ്ക്ക് ആഹാരപാനീയങ്ങൾ വിതരണം ചെയ്യാൻ സ്റ്റീൽ, ചില്ല്, മണ്ണ്, സെറാമിക്സ് എന്നിവയിലുണ്ടാക്കിയ ഗ്ലാസുകളും പാത്രങ്ങളും വേണം. ഭക്ഷണമാലിന്യം ശേഖരിച്ച് വളക്കുഴി നിർമിച്ച് വളമാക്കി മാറ്റാൻ ശ്രമിക്കണം. നോമ്പുതുറ, ഇഫ്താർ , വിരുന്ന് എന്നിവ സ്പോൺസർ ചെയ്യുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ഡിസ്പോസിബിൾ വസ്തുക്കൾ ഒഴിവാക്കാൻ നിർദ്ദേശം നൽകണം. പ്രചാരണങ്ങൾക്ക് പ്രകൃതി സൗഹൃദ ബാനറുകൾ ശീലമാക്കണം. നോമ്പുതുറ, ഇഫ്താർ, പെരുന്നാൾ ആഘോഷം  എന്നിവയോടനുബന്ധിച്ച് ഭക്ഷണപ്പൊതി വിതരണം പ്രകൃതിസൗഹൃദ വസ്തുക്കളിലാക്കണം. റാലികൾ, സമ്മേളനങ്ങൾ, മതപ്രഭാഷണ പരമ്പരകൾ എന്നിവയിലും ആഹാരപാനീയങ്ങൾ പ്രകൃതിസൗഹൃദ പാത്രങ്ങളിൽ നൽകണം. 
  മാസ്‌ക്‌, സാനിറ്റൈസർ, ശാരീക അകലം എന്നിവ വിവരിക്കുന്ന ലഘുലേഖ ജനങ്ങൾ കാണുന്ന വിധം പ്രദർശിപ്പിക്കണമെന്നും കലക്ടർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top