27 December Friday

ഭീഷണിയായി തെരുവുനായ്‌ക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 13, 2023

അങ്ങനങ്ങ് പോയാലോ ... ഇരുചക്രവാഹന യാത്രക്കാരനെ ആക്രമിക്കാൻ വളയുന്ന 
തെരുവുനായ്‌ക്കൂട്ടം. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിൽ 
നിന്നാണ് ദൃശ്യം

 ആലപ്പുഴ

നഗരത്തിൽ ജനങ്ങളുടെ ജീവന്‌ ഭീഷണിയായി തെരുവുനായ്‌ക്കൾ. അവലൂക്കുന്ന്‌ പ്രദേശത്ത്‌ കാൽനടയാത്രക്കാരെയും സ്‌കൂൾ വിദ്യാർഥികളെയും നായ്‌ക്കൾ ആക്രമിക്കുന്നത്‌ പതിവാണ്‌. നായ്‌ക്കളുടെ ആക്രമണത്തിൽ പേടിച്ചോടിയ കുട്ടികൾ വഴിയിൽ വീണ്‌ പരിക്കേൽക്കുന്നതും പതിവായി.  ഇരുചക്രവാഹന യാത്രക്കാരും നായ്‌ക്കളുടെ ആക്രമണത്തിന്‌ ഇരയാകുന്നു. ഒറ്റയ്‌ക്ക്‌ ആളുകൾ പോയാൽ നായ്‌ക്കൾ കൂട്ടത്തോടെ ആക്രമിക്കും. പ്രായമായവർ പുറത്തിറങ്ങാൻ ഭയപ്പെടുന്നു. തോണ്ടൻകുളങ്ങര, ആലുംചുവട്‌, കാപ്പിൽമുക്ക്‌ തുടങ്ങിയ ഇടങ്ങളിലെല്ലാം നായ്‌ശല്യം രൂക്ഷമാണ്‌. ബോട്ടുജെട്ടി, കെഎസ്‌ആർടിസി ബസ്‌സ്‌റ്റേഷൻ, റെയിൽവേസ്‌റ്റേഷൻ ഭാഗങ്ങളിലെല്ലാം നായ്‌ക്കൾ തമ്പടിക്കുന്നു.  ഇടറോഡുകളും ഇവരുടെ വിഹാരരംഗമാണ്‌. അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാകണമെന്ന്‌ സമത റെസിഡന്റ്‌സ്‌ അസോസിയേഷൻ ആവശ്യപ്പെട്ടു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top