22 December Sunday
ആര്‍ദ്ര കേരളം പുരസ്‌കാരം

ജില്ലയിൽ പകിട്ടോടെ പാണാവള്ളി

സ്വന്തം ലേഖികUpdated: Tuesday Aug 13, 2024
ആലപ്പുഴ 
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരത്തിൽ പാണാവള്ളിക്ക്‌ തിളക്കം. ജില്ലയിൽ പഞ്ചായത്ത്‌ തലത്തിൽ പാണാവള്ളിക്കാണ്‌ ഒന്നാം സ്ഥാനം. അഞ്ചുലക്ഷം രൂപയാണ് സമ്മാനം. രണ്ടാംസ്ഥാനം നൂറനാടും (മൂന്നുലക്ഷം രൂപ), മൂന്നാം സ്ഥാനം പുന്നപ്ര സൗത്തും (രണ്ടുലക്ഷം രൂപ) നേടി. 
  തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് അവാർഡ്. പ്രതിരോധ കുത്തിവയ്‌പ്‌, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, മറ്റ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നടപ്പാക്കിയ നൂതനമായ ആശയങ്ങള്‍, പൊതുസ്ഥലങ്ങളിലെ മാലിന്യ നിര്‍മാര്‍ജനം എന്നിവയും പുരസ്‌കാരത്തിനുള്ള ഘടകങ്ങളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top