ആലപ്പുഴ
പുതുതായി നാല് സർക്കാർ ഐടിഐ അനുവദിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ പ്രകടനം നടത്തി. പുറക്കാട് ഐടിഐക്ക് സമീപം ചേർന്ന യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് എൽ മായ ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി ബിബിൻ ബി ബോസ് സംസാരിച്ചു. ചെങ്ങന്നൂർ ഐടിഐയിൽ സംസ്ഥാന കമ്മിറ്റിയംഗം പി സി ശ്രീകുമാർ, വയലാർ ഐടിഐയിൽ ജില്ലാ സെക്രട്ടറിയറ്റംഗം കെ വേണു എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി ഗിരീഷ് സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..