23 December Monday

എൻജിഒ യൂണിയൻ കോടതികള്‍ക്ക് മുന്നില്‍ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

പ്രോസസ് സെർവർമാരുടെ തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം 
ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻജിഒ യൂണിയന്‍ ആലപ്പുഴ 
ജില്ലാ കോടതിക്ക് സമീപം സംഘടിപ്പിച്ച യോഗം ജില്ലാ സെക്രട്ടറി സി സിലീഷ് 
ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
പ്രോസസ് സെർവർമാരുടെ തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട്  കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ കോടതികൾക്കു മുന്നിൽ ജീവനക്കാർ പ്രകടനം നടത്തി. ആലപ്പുഴ ജില്ലാ കോടതിക്കു സമീപം നടന്ന യോഗം ജില്ലാ സെക്രട്ടറി സി സിലീഷ് ഉദ്ഘാടനംചെയ്തു. 
അമ്പലപ്പുഴയിൽ ജില്ലാ പ്രസിഡന്റ്‌ എൽ മായ, മാവേലിക്കരയിൽ സംസ്ഥാന കമ്മിറ്റിയംഗം പി സജിത്, ചെങ്ങന്നൂരിൽ സംസ്ഥാന കമ്മിറ്റിയംഗം പി സി ശ്രീകുമാർ, ചേർത്തലയിൽ സംസ്ഥാന കമ്മിറ്റിയംഗം ബി സന്തോഷ്, ഹരിപ്പാട് ജില്ലാ വൈസ് പ്രസിഡന്റ്‌ പി പി അനിൽകുമാർ എന്നിവർ ഉദ്ഘാടനംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top