26 December Thursday

ക്ഷീരകർഷകരെ ആദരിക്കലും 
ബോണസ് -ഓണക്കിറ്റ് വിതരണവും

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

മാരാരിക്കുളം വടക്ക് ക്ഷീരസംഘം വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കലും 
ബോണസ് -ഓണക്കിറ്റ് വിതരണവും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ നടത്തുന്നു

കഞ്ഞിക്കുഴി
മാരാരിക്കുളം വടക്ക് ക്ഷീരസംഘം വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് കർഷകരെ ആദരിക്കലും ബോണസ് -ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ ഉദ്ഘാടനംചെയ്തു. 
സംഘം പ്രസിഡന്റ്‌ അനിൽ വെള്ളശേരി അധ്യക്ഷനായി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുദർശനാഭായി മുതിർന്ന കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ അനിത തിലകൻ ബോണസ് വിതരണംചെയ്തു. വേനൽക്കാല ഇൻഷുറൻസ് സഹായവിതരണം പഞ്ചായത്തംഗം മാലൂർ ശ്രീധരനും സബ്‌സിഡി നിരക്കിലുള്ള വൈക്കോൽ വിതരണം ക്ഷീര വികസന ഓഫീസർ ആശയും നടത്തി. സെക്രട്ടറി സ്‌മിത സുമേഷ് സ്വാഗതവും വൈസ്‌പ്രസിഡന്റ് രമണി മോഹനൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top