19 September Thursday

ദലീമ എംഎല്‍എയുടെ ഓണം വഞ്ചിപ്പാട്ടുകള്‍ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

ദലീമ എംഎൽഎയുടെ ഓണപ്പാട്ടുകൾ കലക്ടർ അലക്സ്‌ വർഗീസ് പ്രകാശിപ്പിക്കുന്നു

അരൂര്‍
ദലീമ എംഎല്‍എ രചനയും ആലാപനവും നടത്തിയ ഓണം വഞ്ചിപ്പാട്ടുകള്‍ ‘തുള്ളും ഓളം വഞ്ചിപ്പൂരം' മുൻ എംപി സി എസ് സുജാത ജില്ലാ കലക്ടര്‍ അലക്സ് വര്‍ഗീസിന് നൽകി പ്രകാശനം ചെയ്തു. കലക്‌ടറേറ്റില്‍ നടന്ന ചടങ്ങില്‍ സിനിമാ താരം ബൈജു എഴുപുന്ന, ജില്ലാ പഞ്ചായത്തംഗം അനന്തു രമേശന്‍ എന്നിവർ പങ്കെടുത്തു. 
മനോരമ മ്യൂസിക് ആണ് ഓണപ്പാട്ടുകള്‍ പുറത്തിറക്കുന്നത്.എം ജി ശ്രീകുമാര്‍, ദലീമ എംഎല്‍എ, ബൈജു എഴുപുന്ന എന്നിവരാണ് ഗായകര്‍. അനില്‍ പീറ്ററാണ്‌ സംഗീതം.തോമസ് ടി ഉമ്മനാണ് നിര്‍മാതാവ്. കെ സമീറാണ്‌ സംവിധാനം. ആല്‍ബം യുട്യൂബില്‍ ലഭ്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top