22 December Sunday
പ്രതിനിധി സമ്മേളനം നാളെ തുടങ്ങും

കുട്ടനാട് ഏരിയ സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024

സിപിഐ എം കുട്ടനാട് ഏരിയസമ്മേളനത്തിന്റെ പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ കെ ആർ പ്രസന്നൻ പതാക ഉയർത്തുന്നു

മങ്കൊമ്പ് 
രാമങ്കരിയിൽ 14, 15 തീയതികളിൽ ചേരുന്ന സിപിഐ എം കുട്ടനാട് ഏരിയ സമ്മേളനത്തിന് പതാക ഉയർന്നു. പൊതുസമ്മേളനം ചേരുന്ന കോടിയേരി ബാലകൃഷ്ണൻ നഗറിൽ (രാമങ്കരി ലോക്കൽ കമ്മിറ്റി ഓഫീസിന് സമിപം) സ്വാഗതസംഘം ചെയർമാൻ കെ ആർ പ്രസന്നൻ പതാക ഉയർത്തി. 
  പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക രക്തസാക്ഷി കാവാലം ശ്രീധരന്റെ ബലികുടീരത്തിൽ ജാഥ ക്യാപ്റ്റൻ എൻ പി വിൻസെന്റിന് ജില്ലാ കമ്മിറ്റിയംഗം കെ കെ അശോകൻ കൈമാറി. കപ്പിയും- കയറും വി ജി കുട്ടപ്പന്റെ സ്മൃതി മണ്ഡപത്തിൽ  ജാഥാ ക്യാപ്റ്റൻ കെ ആർ പ്രസന്നന് കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണൻ കൈമാറി.  പൊതുസമ്മേളന നഗറിൽ സ്ഥാപിക്കുന്ന കൊടിമരം എം എം ആന്റണിയുടെ സ്മൃതി മണ്ഡപത്തിൽ ജാഥ ക്യാപ്റ്റൻ പി വി രാമഭദ്രന് കെ മോഹൽലാൽ കൈമാറി. 
  ബുധനാഴ്‌ച വിദ്യാർഥികൾക്കായി പ്രസംഗം, ക്വിസ്‌ മത്സരങ്ങൾ സംഘടിപ്പിക്കും. വ്യാഴം രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം പി കെ കമലാസനൻ നഗറിൽ ( രാമങ്കരി ക്രിസ് ഓഡിറ്റോറിയം )സിപിഐ എം  സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. വെള്ളി വൈകിട്ട് നാലിന് ആരംഭിക്കുന്ന റാലിക്ക് ശേഷം രാമങ്കരിയിൽ ചേരുന്ന പൊതുസമ്മേളനം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ  ഉദ്ഘാടനംചെയ്യും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top