23 December Monday

കുഞ്ചൻ നമ്പ്യാർ സ്മൃതിമണ്ഡപം 
റോഡ്‌ നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2024

കുഞ്ചൻ നമ്പ്യാർ സ്‍മ‍ൃതിമണ്ഡപം റോഡ്‌ നിർമാണം എച്ച് സലാം എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

അമ്പലപ്പുഴ 
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കുഞ്ചൻ നമ്പ്യാർ സ്മൃതി മണ്ഡപം റോഡ്‌ നിർമാണത്തിന്‌ തുടക്കമായി. പൊതുമരാമത്തുവകുപ്പ് 50 ലക്ഷം രൂപ ചെലവിലാണ് റോഡ് നിർമിക്കുന്നത്. 400 മീറ്റർ നീളത്തിലും നാലുമീറ്റർ വീതിയിലുമായി ഓട ഉൾപ്പെടെ ബിഎംബിസി നിലവാരത്തിലാണ്‌ റോഡ്‌ നിർമിക്കുക. സുരക്ഷാ ഉപകരണങ്ങളും റോഡ്‌ മാർക്കിങ്ങും ഉണ്ടാവും.  
എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്തിലെ പുതുമന, പ്ലാക്കുടി റോഡുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന്‌ എംഎൽഎ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബാ രാകേഷ് അധ്യക്ഷയായി.   പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  പി രമേശൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശ്രീജ രതീഷ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ സിയാദ്, എസ് ശ്രീലേഖ, ബ്ലോക്ക് പഞ്ചായത്തംഗം ജി വേണുലാൽ, പഞ്ചായത്തംഗങ്ങളായ പി ജയലളിത, നിഷ മനോജ്, പൊതുമരാമത്ത് അസി. എൻജിനീയർ എസ് ബിനുമോൻ, എ രമണൻ, കെ സുഗുണൻ, വി മുകുന്ദൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ശോഭ ബാലൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top