ചെങ്ങന്നൂർ
ചെങ്ങന്നൂർ നഗരസഭയുംആയുർവേദ ആശുപത്രിയും ചേർന്ന് സംഘടിപ്പിച്ച വയോജന ആയുർവേദ മെഡിക്കൽക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഷിബുരാജൻ മുഖ്യപ്രഭാഷണം നടത്തി.
ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷ ടി കുമാരി , അശോക് പടിപ്പുരക്കൽ, കൗൺസിലർ മോഹനൻ,മിനി സാജൻ,റിജോ ജോൺ,ശ്രീദേവി ബാലകൃഷ്ണൻ,സിനി ബിജു, ഡോ.ആശിഷ് പോൾ തോമസ്, ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി എസ് നസീർ , ഡോ.ജയമോഹനൻ ദേവ് എന്നിവർ സംസാരിച്ചു. യോഗ പരിശീലക ഡോ.ജ്യോത്സ്ന ക്ലാസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..