23 December Monday

ഇരുമ്പുവേലിയിലിടിച്ച്‌ ലോറി മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

ദേശീയപാതയിൽ ചമ്മനാട് മറിഞ്ഞ ചരക്കുലോറി

തുറവൂർ
ഉയരപ്പാത നിർമാണത്തിന്‌ നിർമിച്ച ഇരുമ്പുവേലിയിലിടിച്ച്‌  ചരക്കുലോറി മറിഞ്ഞു. ഡ്രൈവർ തമിഴ്നാട് നാമക്കൽ സ്വദേശി സിന്തിൽകുമാറിന് (40) പരിക്കേറ്റു. ദേശീയപാതയിൽ ഉയരപ്പാത നിർമാണം നടക്കുന്ന ചമ്മനാട് ഹൈസ്‌കൂളിന്‌ വടക്ക്‌ വെള്ളി പുലർച്ചെയായിരുന്നു അപകടം. 
നാമക്കൽനിന്ന്‌ കോഴിവളം കയറ്റി ചേർത്തലയിലേക്ക് വരികയായിരുന്നു ലോറി. അപകടത്തെ തുടർന്ന്‌ ഏറെനേരം ഗതാഗതം തടസപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top