30 December Monday

പാട്ടുകളം സ‍്കൂളിൽ 
കുട്ടിത്തോട്ടം പദ്ധതി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

പാട്ടുകളം സ‍്കൂളിൽ പി പി ചിത്തരഞ്ജൻ എംഎൽഎ പച്ചക്കറിത്തെെനട്ട് 
കുട്ടിത്തോട്ടം പദ്ധതി ഉദ്ഘാടനംചെയ്യുന്നു

പാതിരപ്പള്ളി 
പാതിരപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന നാട്ടുപച്ച ജനകീയ കാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ കുട്ടി കൃഷിത്തോട്ടം  ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു . പുതു തലമുറയെ കൃഷിയോട് അടുപ്പിക്കുന്നതിനും സ്കൂളുകളിൽ അവശ്യം വേണ്ട പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുന്നതിനും ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു.  പാട്ടുകളം സ്കൂളിൽ പി പി ചിത്തരഞ്ജൻ  എംഎൽഎ പച്ചക്കറി തൈ നട്ട് പദ്ധതി ഉദ്ഘാടനംചെയ്‌തു.
ബാങ്ക് പ്രസിഡന്റ്‌ വി സി ശ്രീജിത്ത്‌ അധ്യക്ഷനായി.സ്കൂൾ മാനേജർ കെ സദാശിവൻ, പ്രഥമാധ്യാപകൻ  ബിജു, പി ടി എ പ്രസിഡന്റ്‌ അനറ്റ് സെബാസ്റ്റ്യൻ, വിഷ്ണു നമ്പൂതിരി, സി കെ മുരളി, വി പി ഹരീഷ്, തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top