23 December Monday

മണ്ണാറശാല യു പി സ്‍കൂളിന്‌ 
‘അക്ഷരസുകൃതം’

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

മണ്ണാറശാല യുപി സ്‍കൂൾ ശതാബ്‍ദി ദിനാഘോഷം "അക്ഷര സുകൃതം' വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനംചെയ്യുന്നു

ഹരിപ്പാട് 
മണ്ണാറശാല യു പി സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷം -‘അക്ഷരസുകൃതം’ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി  ഉദ്ഘാടനം ചെയ്‌തു. എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യവും ഗുണനിലവാരവുമുള്ളതുമായ വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനം എന്ന നിലയിൽ രാജ്യപുരോഗതിയുടെ വഴിവിളക്കാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു.  അക്കാദമിക് മികവിനൊപ്പം വിമർശനാത്മകചിന്തയും സാമൂഹ്യഉത്തരവാദിത്തമുള്ളവരുമായി വിദ്യാർഥികളെ വളർത്തിയെടുക്കുന്ന പഠനസമ്പ്രദായമാണ് കേരളം നടപ്പാക്കുന്നത്‌. 
രമേശ് ചെന്നിത്തല എം എൽ എ അധ്യക്ഷനായി. സ്കൂൾ മാനേജർ എം കെ പരമേശ്വരൻ നമ്പൂതിരി പതാക ഉയർത്തി.
 നഗരസഭ ചെയർമാൻ കെ കെ രാമകൃഷ്ണൻ, വൈസ് ചെയർപേഴ്സൺ സുബി പ്രജിത്ത്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എസ്‌ കൃഷ്ണകുമാർ , വാർഡ് കൗൺസിലർ എസ് രാധാമണിയമ്മ, കയർഫെഡ് പ്രസിഡന്റ്    ടി കെ ദേവകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി സി പ്രസാദ്‌, ആലപ്പുഴ ഡിഡിഇ ഇ എസ് ശ്രീലത, ഡിഇഒ എൽ പവിഴകുമാരി, എഇഒ കെ ഗീത, ബിപിസി ജൂലി എസ്‌ ബിനു, സംഘാടക സമിതി ജോ.ജനറൽ കൺവീനർ എൻ ജയദേവൻ, പിടിഎ പ്രസിഡന്റ്‌  സി പ്രകാശ്, മാതൃസംഗമം പ്രസിഡന്റ് ആർ കവിത, ചെറുതന സെന്റ് മേരീസ് എൽപിഎസ്‌ പ്രഥമാധ്യാപിക അനിഷ കൃഷ്ണൻ, മണ്ണാറശാല ശ്രീനാഗരാജ വിദ്യാപീഠം പ്രിൻസിപ്പൽ കെ എൻ രഞ്‌ജന, സ്വാഗതസംഘം കൺവീനർ എസ് നാഗദാസ് , പ്രഥമാധ്യാപിക കെ എസ് ബിന്ദു, കെ കെ സുരേന്ദ്രനാഥ്‌, സി വി രാജീവ്‌, ജെ ദിലീപ്‌, ഷാഫി കാട്ടിൽ, ബി രാജശേഖരൻ, കെ സോമൻ,  കെ അശോകപണിക്കർ, കളിക്കൽ മാധവൻ നമ്പൂതിരി, 
അബ്ദുൾ ജബ്ബാർ, ഫാ. സി എ ഐസക്, ആയാപറമ്പ് രാമചന്ദ്രൻ, എസ് ദീപു,  വി രാമകൃഷ്ണൻ,  സിഎൻഎൻ നമ്പി എന്നിവർ സംസാരിച്ചു. എറണാകുളം  കാഞ്ഞൂർ നാട്ടുപൊലിമയുടെ -നാട്ടുപാട്ടരങ്ങ് ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top