കായംകുളം
ഓണാട്ടുകരയുടെ കാർഷികപ്പെരുമ പുതുക്കി 28ാം ഓണോത്സവ കെട്ടുകാഴ്ച വർണാഭമായി. ജനസാഗരത്തെ സാക്ഷിയാക്കി നന്ദികേശന്മാര്‍ ഓച്ചിറ പരബ്രഹ്മ സന്നിധിയിലെത്തി. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിലെ 52 കരകളില്‍നിന്നായി നൂറ്റിയമ്പതോളം നന്ദികേശസമിതികളുടെ രൂപങ്ങളാണ് ശനിയാഴ്‌ച പടനിലത്ത് കെട്ടുകാഴ്‌ചയായി എത്തിയത് .
കൃഷ്ണപുരം മാമ്പ്രക്കന്നേല്‍ യുവജനസമിതിയുടെ ഓണാട്ടുകതിരവന്‍ എന്ന നന്ദികേശരൂപത്തെ ആര്‍പ്പുവിളികളോടെയാണ് പടനിലത്തേക്ക് ആനയിച്ചത്. കൊറ്റമ്പള്ളി, ചങ്ങന്‍കുളങ്ങര, ഞക്കനാല്‍, തെക്ക് കൊച്ചുമുറി തുടങ്ങിയ കരകളുടെ കൂറ്റന്‍ കെട്ടുകാളകള്‍ കാണികളെ വിസ്മയത്തിലാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..