22 December Sunday

മരണാനന്തര ധനസഹായം 
വിതരണംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മരണാനന്തര സഹായം 
കാർത്തികേയന്റെ ഭാര്യ സുനിക്ക് കായംകുളം നഗരസഭാ കൗൺസിലർ 
പി ഗീത വിതരണംചെയ്യുന്നു

ഹരിപ്പാട്
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗമായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ കാർത്തികേയന്റെ കുടുംബത്തിന്‌ ബോർഡിന്റെ മരണാനന്തര ധനസഹായം വിതരണംചെയ്‌തു. കാർത്തികേയന്റെ ഭാര്യ സുനിക്ക്‌ കായംകുളം നഗരസഭാ കൗൺസിലർ പി ഗീത മരണാനന്തര സഹായമായി ബോർഡ്‌ അനുവദിച്ച ഒരുലക്ഷം രൂപയുടെ ചെക്ക്‌ കൈമാറി. ശവസംസ്‌കാര ധനസഹായമായി അനുവദിച്ച 10,000 രൂപ, റീ ഫണ്ട് ആനുകൂല്യം എന്നിവയും വിതരണംചെയ്‌തു. ഓട്ടോത്തൊഴിലാളി യൂണിയൻ പ്രസിഡന്റ്‌ ഹസൻകോയ, ബി ലതൻ, ക്ഷേമനിധി ബോർഡ്‌ ഹെഡ് ക്ലർക്ക് എസ്‌ മഞ്‌ജു, ബോർഡ് ജീവനക്കാരി ഷംലബീവി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top