ചാരുംമൂട്
നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലെ വൃശ്ചിക മഹോത്സവം 16 മുതൽ 27 വരെ നടക്കും. ശനി വൈകിട്ട് നാലിന് കരകൂടലോടെ വൃശ്ചികോത്സവത്തിന് തുടക്കമാകും. ഏഴിന് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനംചെയ്യും. കലോത്സവം ആന്റോ ആന്റണി എംപി ഉദ്‌ഘാടനംചെയ്യും. ഈ വർഷത്തെ പരബ്രഹ്മ ചൈതന്യ പുരസ്‌കാരം എം എസ് അരുൺകുമാർ എംഎൽഎ മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ലയ്‌ക്ക് സമ്മാനിക്കും.
18ന് രാത്രി ഏഴിന് യുവജനസമ്മേളനം സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനംചെയ്യും. എം വിജിൻ എംഎൽഎ മുഖ്യാതിഥിയാകും. 20ന് രാത്രി ഏഴിന് കലാസാഹിത്യ സമ്മേളനം പി എൻ പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനംചെയ്യും.
22ന് രാവിലെ 10ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനംചെയ്യും. 25ന് വൈകിട്ട് അഞ്ചിന് കാർഷികസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യും. 27ന് രാത്രി ഏഴിന് സമാപനസമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യ പ്രഭാഷണം നടത്തും.
ക്ഷേത്രഭരണസമിതി പ്രസിഡന്റ് രാധാകൃഷ്‌ണൻ രാധാലയം, സെക്രട്ടറി കെ രമേശ്, ട്രഷറർ കെ ആർ ശശിധരൻപിള്ള, ഭാരവാഹികളായ രജിൻ എസ് ഉണ്ണിത്താൻ, പി പ്രമോദ്, കെ മോഹൻകുമാർ, വി എസ് നാണുക്കുട്ടൻ, മോഹനൻ നല്ലവീട്ടിൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..