ആലപ്പുഴ
മരംമുറിക്കുന്നതിനിടെ മരച്ചില്ല വീണ് കൈഒടിഞ്ഞ തൊഴിലാളിയ്ക്ക് തുണയായി അഗ്നി രക്ഷാസേന. ബുധൻ വൈകിട്ട് നാലോടെയാണ് സംഭവം. കൊങ്ങിണി ചുടുകാടിന് സമീപം മരം വെട്ടുന്നതിനിടെ മരക്കൊമ്പ് കൈയിലിടിച്ചാണ് കുതിരപ്പന്തി പുത്തൻപറമ്പിൽ അൻസിലിന് (47) പരിക്കേറ്റത്. സ്റ്റേഡിയം വാർഡിൽ പ്ലാപറമ്പിൽ അജ്മലിന്റെ വീട്ടിലെ മരംമുറിക്കുന്നതിനിടെയാണ് മരച്ചില്ല അൻസിലിന്റെ കൈയിൽ വീണത്. കൈ ഒടിഞ്ഞ് മരത്തിൽനിന്ന് താഴെ ഇറങ്ങാനാകാതെ കുടുങ്ങിയ വിവരം അഗ്നി രക്ഷാസേനയിൽ അറിയിക്കുകയായിരുന്നു.
എക്സ്റ്റൻഷൻ ലാഡറിന്റെയും കയറിന്റെയും സഹായത്തോടെ താഴെയിറക്കിയശേഷം അഗ്നി രക്ഷാസേനയുടെതന്നെ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ എസ് പ്രസാദിന്റെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ ബി ജയപ്രകാശ്, അസി. സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) എ ഡി പ്രിയധരൻ, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ ആർ കൃഷ്ണദാസ്, ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ എച്ച് ഹരീഷ്, ടി ജെ ജിജോ, എ ജെ ഹാഷിം ബെഞ്ചമിൻ, മുഹമ്മദ് നിയാസ്, എസ് കണ്ണൻ, ഹോം ഗാർഡ് ലൈജു എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..