26 December Thursday

മാരാരിക്കുളം രക്തസാക്ഷി സ്‌മാരകം 
നാളെ പിണറായി ഉദ്ഘാടനംചെയ്യും

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്ന മാരാരിക്കുളം രക്തസാക്ഷി സ്മാരകമന്ദിരം (സിപിഐ എം കഞ്ഞിക്കുഴി 
ഏരിയ കമ്മിറ്റി ഓഫീസ്)

കഞ്ഞിക്കുഴി 
സിപിഐ എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി ഓഫീസായ മാരാരിക്കുളം രക്തസാക്ഷി സ്‌മാരകമന്ദിരം വെള്ളി വൈകിട്ട്‌ അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.  ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനാകും. ഏരിയാ കമ്മിറ്റി സെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതംപറയും. 
  കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഡോ. ടി എം തോമസ് ഐസക്, സി എസ് സുജാത, മന്ത്രി സജി ചെറിയാൻ, സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു, പി പി ചിത്തരഞ്ജൻ എംഎൽഎ, ജി വേണുഗോപാൽ, കെ പ്രസാദ്, കെ ജി രാജേശ്വരി, വി ജി മോഹനൻ എന്നിവർ സംസാരിക്കും.
   റെഡ് വളന്റിയർ പരേഡും പ്രകടനവുമുണ്ട്‌. ദേശീയപാത നവീകരണത്തിനായി എസ് എൽ പുരം ജങ്ഷന്‌ സമീപത്തെ പഴയ ഓഫീസ് ഭാഗികമായി പൊളിച്ചതിനാലാണ്‌ മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫീസിനു സമീപം പുതിയ ഓഫീസ് നിർമിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top