19 December Thursday
ഭഗത് സിങ്ങിനെ അപമാനിച്ച സി ദാവൂദ്‌ മാപ്പ് പറയണം

ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡിവൈഎഫ്‌ഐ പ്രതിഷേധ സദസ് ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024
 
ആലപ്പുഴ
ധീരവിപ്ലവകാരി ഭഗത് സിങ്ങിനെ അപമാനിച്ച മീഡിയ വൺ മാനേജിങ് എഡിറ്റർ സി ദാവൂദ്‌ പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്ഐ ശനിയാഴ്‌ച ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കും. അരൂരിൽ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ -വി കെ സൂരജ്, ചേർത്തലയിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്‌ ശ്യാംകുമാർ, കഞ്ഞിക്കുഴിയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ അശ്വിൻ, മാരാരിക്കുളത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ദിനൂപ് വേണു, ആലപ്പുഴയിൽ സെക്രട്ടറി -ജെയിംസ് ശമുവേൽ, അമ്പലപ്പുഴയിൽ കേന്ദ്ര കമ്മിറ്റിയംഗം ആർ രാഹുൽ, കുട്ടനാട് ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആർ രാംജിത്ത്, ഹരിപ്പാട്- പ്രസിഡന്റ്‌ സുരേഷ്‌കുമാർ, കാർത്തികപ്പള്ളിയിൽ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി എം -ശിവപ്രസാദ്, കായംകുളത്ത്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം സി എ -അഖിൽകുമാർ, മാവേലിക്കരയിൽ സംസ്ഥാന കമ്മിറ്റിയംഗം എം എസ്‌ അരുൺകുമാർ എംഎൽഎ, ചാരുംമൂട് ജില്ലാ സെക്രട്ടറിയറ്റംഗം എം -മുകുന്ദൻ, മാന്നാറിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി എ -അൻവർ, ചെങ്ങന്നൂരിൽ സംസ്ഥാന കമ്മിറ്റിയംഗം -രമ്യ രമണൻ എന്നിങ്ങനെ ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ സദസ് ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top