23 December Monday
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്

അറിവുത്സവത്തിന്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2024 സ്‍‍കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം 
പറവൂർ ഗവ. ഹയർസെക്കൻഡറി സ്‍‍കൂളിൽ കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷി നടത്തുന്നു

ആലപ്പുഴ
""മരമായിരുന്നു ഞാൻ പണ്ടൊരു മഹാനദിക്കരയിൽ...നദിയുടെ പേരുഞാൻ മറന്നുപോയി...'' കവിതയിലെ വരികൾ ആരെഴുതിയാതാണെന്ന ചോദ്യം കണ്ടപ്പോൾ  ആലപ്പുഴയുടെ പ്രിയ കവി വയലാറിന്റെ വരികൾ ഓർമയിലുള്ളവർ തെല്ലും സമയം കളയാതെയാണ്‌ ഉത്തരമെഴുതിയത്‌. 
അറിയുന്ന ഉത്തരങ്ങൾക്കുള്ള ചോദ്യം വന്നപ്പോഴൊക്കെ പുഞ്ചിരി. അറിയാത്തത്‌ വന്നപ്പോൾ ടെൻഷനായി...ഭാവങ്ങൾ മാറിമറിഞ്ഞ  വാശിയേറിയ സ്കൂൾതല മത്സരങ്ങളോടെ  ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് പുതിയ സീസണിന്‌ തുടക്കമായി. ജില്ലയിൽ 759 സ്‌കൂളുകളിലും സ്‌കൂൾതല മത്സരങ്ങൾ നടന്നു. 
പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി ഡി ജോഷി ജില്ലാതല ഉദ്‌ഘാടനം നടത്തി. പ്രിൻസിപ്പൽ എ സുമ അധ്യക്ഷയായി. ദേശാഭിമാനി ന്യൂസ് എഡിറ്റർ ലെനി ജോസഫ്, ബ്യൂറോ ചീഫ് ജി അനിൽകുമാർ, ജി ശ്യാംകുമാർ എന്നിവർ സംസാരിച്ചു. 
ബി സുശിൽ കുമാർ സ്വാഗതവും മിനിമോൾ വർഗീസ് നന്ദിയും പറഞ്ഞു. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായാണ്‌ മത്സരം നടന്നത്‌.  ഓരോ വിഭാഗത്തിലും കൂടുതൽ മാർക്ക്‌ ലഭിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാരെ ഉപജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുക്കും. 28ന്‌ 11 ഉപജില്ലകളിലാണ്‌ ഉപജില്ലാ മത്സരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top