19 September Thursday

വി സവിനയന് എ ബി വിലാസത്തിന്റെ 
സ്നേഹാദരം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് വി സവിനയനെ ആദരിക്കാൻ മുഹമ്മ എ ബി വിലാസം സ്‍കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രി പി പ്രസാദ് ഉപഹാരം നൽകുന്നു

മുഹമ്മ 
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് മുഹമ്മ എ ബി വിലാസം സ്കൂളിലെ കായികാധ്യാപകൻ വി സവിനയന് സ്കൂളിൽ വരവേൽപ്പ് നൽകി. മന്ത്രി പി പ്രസാദ് അനുമോദന സമ്മേളനം ഉദ്ഘാടനംചെയ്‌ത് ഉപഹാരം സമ്മാനിച്ചു. ഗുരുവും 2015 ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ കെ കെ പ്രതാപന് വി  സവിനയൻ അവാർഡ് സമർപ്പിച്ച് ആദരിച്ചു.
പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്ന ഷാബു അധ്യക്ഷയായി. ഹയർ സെക്കൻഡറി വിഭാഗം ആർഡിഡി  വി കെ അശോക് കുമാർ  മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എൻ ടി റെജി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സിന്ധു രാജീവ്‌, സ്കൂൾ മാനേജർ ജെ ജയലാൽ,  ദേവസ്വം പ്രസിഡന്റ് കെ കെ  അശോക് കുമാർ, സ്പോർട്സ് അക്കാദമി ഡയറക്ടർ വിജീഷ് ദാനവൻ, പിടിഎ പ്രസിഡന്റ് കെഎസ് ലാലിച്ചൻ, വൈസ് പ്രസിഡന്റ് പി എസ് സനൽകുമാർ, സ്റ്റാഫ് സെക്രട്ടറി എസ് സോളി, വി സവിനയൻ, പ്രിൻസിപ്പൽ ബിജോ കെ കുഞ്ചറിയ,  പ്രഥമാധ്യാപിക നിഷ ദയാനന്ദൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top