15 November Friday

ഉറങ്ങിക്കിടന്ന യുവതിയുടെയും 
കുഞ്ഞിന്റെയും മാല കവർന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024
അമ്പലപ്പുഴ
ഉറങ്ങിക്കിടന്ന യുവതിയുടെയും നവജാത ശിശുവിന്റെയും മാല കവർന്നു. ആലപ്പുഴ തൂക്കുകുളം മകയിരത്തിൽ നീതുവിന്റെ ഒന്നരപ്പവന്റെയും മൂന്നുമാസം പ്രായമായ മകൻ രാംമാധവിന്റെ അരപ്പവന്റെയും മാലകളുമാണ് കവർന്നത്. ബുധൻ രാത്രി 12.15നായിരുന്നു മോഷണം.
 മാല പൊട്ടിക്കുന്ന സമയത്ത്‌ നീതുവിന്റെ നിലവിളി കേട്ട് അച്ഛൻ മനോഹരൻ എത്തിയപ്പോൾ മോഷ്‌ടാവ് കടന്നുകളഞ്ഞു. മുഖം മറച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top