22 December Sunday

മാരാരിക്കുളം രക്തസാക്ഷി സ്മാരകം ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024
കഞ്ഞിക്കുഴി 
മാരാരിക്കുളം രക്തസാക്ഷികളുടെ നാമധേയത്തിൽ നിർമിച്ച സിപിഐ എം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി ഓഫീസ് മാരാരിക്കുളം രക്തസാക്ഷി സ്മാരക മന്ദിരം വെള്ളി വൈകിട്ട്‌ അഞ്ചിന്‌  മുഖ്യമന്ത്രി  പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനാകും. സിപിഐ എം കഞ്ഞിക്കുഴി ഏരിയാസെക്രട്ടറി എസ് രാധാകൃഷ്ണൻ സ്വാഗതം പറയും.
ടി എം തോമസ് ഐസക്, സി എസ് സുജാത, സജി ചെറിയാൻ , സി ബി ചന്ദ്രബാബു ,പി പി ചിത്തരഞ്ജൻ , ജി വേണുഗോപാൽ ,കെ പ്രസാദ് , കെ ജി രാജേശ്വരി , വി ജി മോഹനൻ തുടങ്ങിയവർ സംസാരിക്കും.
റെഡ് വളന്റിയർ പരേഡും പ്രകടനവും നടക്കും. എസ് എൽ പുരം ജങ്ഷന് സമീപം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പഴയ ഓഫീസ് ഭാഗികമായി പൊളിച്ചതിനെ തുടർന്നാണ് മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫീസിനു സമീപം പുതിയ ഓഫീസ് നിർമിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top