12 December Thursday

ചേച്ചിയുടെ ഓർമയിൽ 
മുടി മുറിച്ചുനൽകി ആദിത്യ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 15, 2020

ആദിത്യ മുറിച്ച മുടിയുമായി

അമ്പലപ്പുഴ
കാൻസർ ബാധിച്ചു മരിച്ച സഹോദരിയുടെ ഓർമയ്‌ക്കായി വിദ്യാർഥിനി മുടി മുറിച്ചുനൽകി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് സുനിലിന്റെ മകൾ കഞ്ഞിപ്പാടം ഗോവർധനം വീട്ടിൽ ആദിത്യ സുനിലാ (14)ണ് സഹോദരി അനഘ സുനിലിന്‌ ഉചിതമായ സ്‌മരണാഞ്‌ജലിയർപ്പിച്ചത്‌. അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് ആദിത്യ.  കീമോ ചികിത്സയിൽ മുടി നഷ്‌ടപ്പെട്ട അനഘക്കായി മുടി(വിഗ്ഗ്) വാങ്ങാൻ 16000 രൂപ ചെലവായിരുന്നു. 
ഇതാണ് മുടി മുറിച്ചുനൽകാൻ ആദിത്യയെപ്രേരിപ്പിച്ചത്. കഥയും കവിതയുമുൾപ്പടെ കലാരംഗത്ത് നാട്ടിൽ നിറസാന്നിധ്യമായിരുന്ന അനഘ നാടിനെ ഒന്നാകെ സങ്കടക്കടലിലാക്കി രണ്ടു വർഷം മുമ്പാണ് മരണത്തിനു കീഴടങ്ങിയത്.  ചേച്ചിയുമൊത്തുള്ള ഓർമകൾക്കു മുമ്പിലെ സമർപ്പണമാണ് മുടി നൽകിയതിലൂടെ ഉണ്ടായതെന്ന് ആദിത്യ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top