22 December Sunday

അപകടത്തിൽ കുരിശടിയുടെ കൈവരികൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ചാരുംമൂട് ടൗണിൽ അപകടത്തിൽ നിയന്ത്രണംവിട്ട കാർ കുരിശടിയിലേക്ക് 
ഇടിച്ചുകയറിയ നിലയിൽ

ചാരുംമൂട് 
അപകടത്തിൽ നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി കുരിശടിയുടെ കൈവരികൾ തകർന്നു. ചാരുംമൂട് ടൗണിലെ സെന്റ്‌ മേരീസ് പള്ളിയുടെ കുരിശടിയുടെ കൈവരികളാണ് തകർന്നത്. തിങ്കൾ രാത്രിയാണ്‌ സംഭവം. 
സിഗ്നൽ പോയിന്റിൽവച്ച് തമിഴ്നാട്ടിൽനിന്ന്‌ വന്ന ലോറിയും കൊല്ലം സ്വദേശിയുടെ കാറും കൂട്ടിയിടിച്ച്‌ കാർ കുരിശടിയിലേക്ക് പാഞ്ഞുകയറി. ആർക്കും പരിക്കില്ല. കുരിശടിക്ക്‌ കേടുപാടില്ല. സമീപത്തെ നടപ്പാതയുടെ കൈവരികൾ തകർന്നു. നൂറനാട് പൊലീസ് കേസെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top