23 December Monday

മഹാകവി കുമാരനാശാൻ 
അനുസ്‌മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

കണ്ടല്ലൂർ ക്ലിന്റ്‌ ആർട്സ് ആൻഡ്‌ സ്‌പോർട്സ് ലിറ്റററി അസോസിയേഷൻ സംഘടിപ്പിച്ച മഹാകവി കുമാരനാശാൻ 
അനുസ്‌മരണം ജില്ലാ പഞ്ചായത്തംഗം എ ശോഭ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
കണ്ടല്ലൂർ ക്ലിന്റ്‌ ആർട്‌സ്‌ ആൻഡ്‌ സ്‌പോർട്സ് ലിറ്റററി അസോസിയേഷന്റെ 32–--ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മഹാകവി കുമാരനാശാൻ ചരമശതാബ്‌ദി ആചരണ സമിതി കണ്ടല്ലൂർ മേഖലാ കമ്മിറ്റിയുമായി സഹകരിച്ച് മഹാകവി കുമാരനാശാൻ അനുസ്‌മരണം നടത്തി. അനുസ്‌മരണയോഗം ജില്ലാ പഞ്ചായത്തംഗം എ ശോഭ ഉദ്ഘാടനംചെയ്‌തു. ആചരണസമിതി മേഖലാ ചെയർമാൻ വിജയൻ ചെമ്പക അധ്യക്ഷനായി. 
ആചരണസമിതി സംസ്ഥാനസമിതി അംഗം സൗഭാഗ്യകുമാരി മുഖ്യപ്രഭാഷണം നടത്തി. കണ്ടല്ലൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി റെജികുമാർ, ആചരണ സമിതി മേഖലാ കൺവീനർ പി നന്ദകുമാർ, ജിതേഷ് ശ്രീരംഗം, പി കെ സുഗതൻ, എൻ പ്രഹ്ലാദൻ, ക്ലിന്റ് പ്രസിഡന്റ് ബി രാജീവ്, സെക്രട്ടറി ബിനീഷ് വിശാൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top