23 December Monday

റോഡ് നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ചാത്തമേൽകുറ്റി ‑ജയപ്രകാശ് നഗർ ബണ്ട്‌ റോഡ് നിർമാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു

മാന്നാർ
മന്ത്രി സജി ചെറിയാ​ന്റെ നിർദേശത്തെത്തുടർന്ന് പട്ടികജാതി വികസനവകുപ്പ് കോർപസ് ഫണ്ടിൽനിന്ന്‌ പുലിയൂർ പഞ്ചായത്തിൽ ചാത്തമേൽകുറ്റി ജയപ്രകാശ് നഗർ ബണ്ട്‌ റോഡ് നിർമാണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. റോഡി​ന്റെ നിർമാണം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം സലിം അധ്യക്ഷനായി. പുലിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ് എം ജി ശ്രീകുമാർ, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ടി ടി ഷൈലജ, ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹൻ, പഞ്ചായത്തം​ഗം എം സി വിശ്വൻ, സിപിഐ എം ലോക്കൽ സെക്രട്ടറി കെ പി പ്രദീപ്, കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി പി ജി എബ്രഹാം, ലാലൻ തോന്നയ്‌ക്കാട്, ജേക്കബ്  മൈക്കിൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top